പട്ടികജാതി, പട്ടികവർഗക്കാർക്കുനേരേ അതിക്രമങ്ങൾ കൂടുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചതായി കണക്കുകൾ. 1,257 പേരാണ് കഴിഞ്ഞവർഷം അതിക്രമങ്ങൾക്ക് ഇരയായത്. ഇതിൽ 1,082 പേർ പട്ടികജാതി വിഭാഗവും 175 പേർ പട്ടികവർഗ വിഭാഗവുമാണ്.

തിരുവനന്തപുരത്താണ് ഏറ്റവുമധികം അതിക്രമമുണ്ടായത് (164). ഏറ്റവും കുറവ് കണ്ണൂരിൽ (26). അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവും ആൾക്കൂട്ട വിചാരണ നേരിട്ട് പിന്നീട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വയനാട്ടുകാരൻ വിശ്വനാഥനും തീരാനോവാകുമ്പോഴാണ് കേസുകളിലെ വർധന ഭയപ്പെടുത്തുന്നത്.

2011-ലെ കാനേഷുമാരി കണക്ക് പ്രകാരം സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 30,39,573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരും. പട്ടികവർഗക്കാരുടെ ജനസംഖ്യ 4,84,839 ആണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണ്. ഇത്രയും ചെറിയ ജനവിഭാഗത്തിനെതിരേയാണ് അതിക്രമങ്ങൾ കൂടുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

ഓരോ ജില്ലയിലും റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം

കൊല്ലം 141

എറണാകുളം 125

തൃശൂർ 121

പാലക്കാട് 119

കോഴിക്കോട് 98

ഇടുക്കി 90

മലപ്പുറം 84

ആലപ്പുഴ 79

കോട്ടയം 72

പത്തനംതിട്ട 56

വയനാട് 51

കാസർകോട് 31

വിഭാഗം 2016 2017 2018 2019 2020 2021 2022

പട്ടികജാതി 810 916 887 858 846 948 1,082

പട്ടികവർഗം 182 144 138 140 130 133 175

ആകെ കേസുകൾ 992 1060 1025 998 976 1,081 1257

പീഡനകേസുകൾ 244.. കൊലപാതകങ്ങൾ 13...

2022-ൽ സംസ്ഥാനത്ത് പീഡനത്തിന് ഇരയായത് 244 പട്ടികജാതി, പട്ടികവർഗക്കാർ. തിരുവനന്തപുരത്താണ് ഏറ്റവുമധികം പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തത് (47).

13 കൊലപാതകക്കേസുകൾ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തു. ഗുരുതര അക്രമക്കേസുകൾ 104 എണ്ണവും മറ്റുവിഭാഗങ്ങളിലായി 872 കേസുകളും റിപ്പോർട്ട് ചെയ്തു. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ വകുപ്പ് (പി.ഒ.എ.) പ്രകാരം 24 കേസുകളും റിപ്പോർട്ട് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha