കൂത്തുപറമ്പ്: തടവുകാരെ കാത്തിരിക്കയാണ് കൂത്തുപറമ്പ് സ്പെഷ്യൽ സബ്ജയിൽ. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കൂത്തുപറമ്പ് സബ്ജയിലിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കൂത്തുപറമ്പിൽ സ്പെഷ്യൽ സബ്ബ് ജയിൽ യാഥാർഥ്യമായത്. കഴിഞ്ഞ വർഷം ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും നിർവ്വഹിച്ചു . എന്നാൽ സബ്ബ് ജയിൽ യാഥാർഥ്യമായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനരഹിതമായി തുടരുകയാണ്. കൂത്തുപറമ്പ് പഴയപോലീസ് സ്റ്റേഷന് സമീപം മുൻപ് സബ്ബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ സബ്ബ് ജയിൽ നിർമ്മിച്ചത്. 3.30 കോടി രൂപ ചെലവിൽ പഴയ കെട്ടിടങ്ങൾ നവീകരിച്ചാണ് സ്പെഷ്യൽ സബ്ജയിലാക്കിയത്.
പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുളള കാലതാമസമാണ് സബ്ബ് ജയിലിന്റെ പ്രവർത്തനത്തിന് വിഘാതമായിട്ടുള്ളത്. ഇതിനിടയിൽ സർക്കാരിന് അപേക്ഷ നൽകിയിയതിനെ തുടർന്ന് ആവശ്യമായ തസ്തികൾ അനുവദിച്ചിരുന്നു. എന്നാൽ ജീവനക്കാരെ നിയമിക്കാനാവശ്യമായ യാതൊരുവിധ പ്രവർത്തനങ്ങളും ഇത് വരെ ആരംഭിച്ചിട്ടില്ല. ജില്ലയിലെ മറ്റ് സബ്ബ് ജയിലുകൾ റിമാന്റ് തടവുകാരെക്കൊണ്ട് വീർപ്പുമുട്ടുമ്പോഴാണ് എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും കൂത്തുപറമ്പ് സബ്ബ് ജയിൽ അടഞ്ഞുകിടക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു