തലശേരിക്കടുത്ത ഇടത്തിലമ്പലത്ത് ബി.ജെ.പി നേതാവിന്റെ വീട് ആർ.എസ്.എസുകാർ ആക്രമിച്ചു. ബി.ജെ.പി ഇടത്തിലമ്പലം വാർഡ് കൺവീനർ ഹിമം വീട്ടിൽ വരുണിന്റെ വീടാണ് തകർത്തത്. ജനൽ ഗ്ലാസുകൾ അടിച്ചു പൊളിക്കുകയും ബുള്ളറ്റിന്റെ ടയർ കുത്തിക്കീറുകയും ചെയ്‌തു. വ്യാഴം പുലർച്ചെ മൂന്നോടെയാണ് അക്രമം. ഈ സമയം വരുണും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് ധർമടം പൊലീസ് വീട്ടിലെത്തി. വരുണിന്റെ ഭാര്യ അനിഷയുടെ പരാതിയിൽ കേസെടുത്തു.
സംഘപരിവാറിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിൽ. ക്വട്ടേഷൻ– ക്രിമിനൽ സംഘങ്ങൾ ഒരുഭാഗത്തും സാധാരണ പ്രവർത്തകർ മറുഭാഗത്തുമായി ഇടത്തിലമ്പലത്ത് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലാണ്. ചിറമ്മലിൽ ആൾതാമസമില്ലാത്ത വീടിന് നേരെ അടുത്തിടെയുണ്ടായ അക്രമം ചോദ്യം ചെയ്‌തതാണ് വരുണിന്റെ വീടിന് നേരെ തിരിയാൻ കാരണം. പരാതി സ്‌റ്റേഷനിലെത്തുന്നത് തടയാൻ ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾ ഇടപെട്ടെങ്കിലും വരുൺ വഴങ്ങിയില്ല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു