വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി നോര്‍ക്ക റൂട്ട്‌സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി നോര്‍ക്ക റൂട്ട്‌സ്. തൊഴില്‍ സ്വപ്‌നങ്ങളുമായി വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറിവരികയാണ്. വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തൊഴില്‍ ദാതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തട്ടിപ്പിനിരയായാല്‍ ചെയ്യേണ്ട കാര്യങ്ങളും നോര്‍ക്ക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* തൊഴില്‍ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം.
* റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ www.emigrate.gov.in- ല്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
* ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശ കുടിയേറ്റം നടത്തുവാന്‍ പാടുള്ളു.
* അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കുക.
* ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കിയിരിക്കണം.
* ശമ്പളം മുതലായ സേവന - വേതന വ്യവസ്ഥകള്‍ അടങ്ങുന്ന തൊഴില്‍ കരാര്‍ വായിച്ച് മനസ്സിലാക്കിയിരിക്കണം.
* വാഗ്ദാനം ചെയ്ത ജോലിയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം.
* വിദേശ തൊഴിലിനായി യാത്രതിരിക്കുന്നതിന് മുന്‍പ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്സ്‌പോര്‍ട്ട് ഉടമകള്‍ നോര്‍ക്കയുടെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.
* എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന ഇ.സി.ആര്‍ പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക്, കേന്ദ്രസര്‍ക്കാറിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടല്‍ മുഖാന്തരം എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉറപ്പ് വരുത്തേണ്ടതാണ്. (സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത റിക്രൂട്ടിംഗ് ഏജന്റുകള്‍ ഇവരെ കബളിപ്പിക്കുന്നത്.

വിദേശതൊഴിലുടമ ഇവരുടെ സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി നല്‍കുമെങ്കിലും തൊഴില്‍ കരാര്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇക്കാരണത്താല്‍ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണാക്കാക്കുകയും പലര്‍ക്കും വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നു.

വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ട് അറിയിക്കുന്നതിനായി കേരളാ പോലീസും നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. വ്യാജ റിക്രൂട്ട്‌മെന്റ്,വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നീ വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയോ, 0471 2721547 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലോ നേരിട്ട് അറിയിക്കാം

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ്

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് രാജ്യാന്തരതലത്തില്‍ തൊഴില്‍ നേടാന്‍ സഹായകരമാകുന്ന നോര്‍ക്ക റൂട്ട്സിന്റെ ഭാഷാ പഠന കേന്ദ്രമാണ് നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ്. വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴില്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.

സുരക്ഷിത തൊഴില്‍ അവസരങ്ങള്‍ക്കും വിദേശഭാഷാ പഠനത്തിനും സന്ദര്‍ശിക്കുക: www.nifl.norkaroots.org

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha