കണ്ണൂർ തെക്കി ബസാർ മേൽപ്പാലം നീളം ഒരു കിലോമീറ്ററിലേറെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 February 2023

കണ്ണൂർ തെക്കി ബസാർ മേൽപ്പാലം നീളം ഒരു കിലോമീറ്ററിലേറെ

കണ്ണൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന കണ്ണൂർ തെക്കിബസാറിലെ മേൽപ്പാലത്തിനായുള്ള സ്ഥലമെടുപ്പിന്റെ ഭൂരിഭാഗവും പൂർത്തിയായി. എ.കെ.ജി. ആസ്പത്രിക്കും മക്കാനിക്കും ഇടയിലുള്ള സ്ഥലത്തുനിന്ന്‌ ആരംഭിച്ച് കണ്ണൂർ ഡി.സി.ഇ. ഒാഫീസിന് സമീപംവരെ പണിയുന്ന മേൽപ്പാലത്തിന് 1.1 കിലോമീറ്ററാണ് നീളം. 10.9 മീറ്റർ വീതിയുണ്ടാകും. ഏഴര മീറ്ററായിരിക്കും സർവീസ് റോഡുകൾക്ക് വീതി. സർവീസ് റോഡുകൾക്ക് ഇരുഭാഗത്തുമായി രണ്ട് മീറ്റർ വീതിയിൽ ഇരുഭാഗത്തും കാൽനടപ്പാതയും മികച്ച ഓവുചാൽ സംവിധാനവും ഉണ്ടാകും. നിലവിലുള്ള റോഡിനു മുകളിൽ തൂണുകളിലായിരിക്കും മേൽപ്പാലം ഉറപ്പിക്കുക.

200-ഓളം ഉടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ 87 കോടി രൂപ നൽകി. കെട്ടിടമുടമകളിൽ പകുതിപ്പേരും പൂർണമായും ഒഴിഞ്ഞു. ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്ന ഉടമകളുമുണ്ട്. ഇവരുടെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മേൽപ്പാലത്തിനായുള്ള കണ്ണൂരിന്റെ ആവശ്യം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. നഗരത്തിൽ പുതിയതെരുമുതൽ പലസമയത്തും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് മേൽപ്പാലം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog