ഇന്ന്‌ മാതൃഭാഷാദിനം ; എഴുത്തിൽ ഇനി ഒരു മലയാളം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 February 2023

ഇന്ന്‌ മാതൃഭാഷാദിനം ; എഴുത്തിൽ ഇനി ഒരു മലയാളം

മലയാളത്തിന്‌ ഒരു വരമൊഴിക്കുള്ള പദ്ധതി അന്തിമഘട്ടത്തിൽ.  65-ാം കേരളപ്പിറവിയുടെ വാർഷികത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് ഇതിനുള്ള നടപടി ആരംഭിച്ചത്‌. ഇതിന്റെ ഭാഗമായി ശൈലീ പുസ്‌തകം പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ശൈലീ പുസ്‌തകം സംബന്ധിച്ച്‌ ഉയർന്ന നിർദേശങ്ങൾ പരിഗണിക്കാൻ സർക്കാർ വിദഗ്‌ധ സമിതിയോട്‌ ആവശ്യപ്പെട്ടു. മാറ്റങ്ങൾ മാർച്ചിൽ നടക്കുന്ന ശിൽപ്പശാലയിൽ ഉൾക്കൊള്ളിക്കും. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നേതൃത്വത്തിൽ ഏപ്രിലിൽ ജില്ലകളിൽ വിദഗ്‌ധ സംഘം ക്ലാസെടുക്കും. കോളേജ്‌, സർക്കാർ സ്ഥാപനങ്ങൾ, ഹയർസെക്കൻഡറി സ്‌കൂൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരിക്കും ക്ലാസുകൾ.

1998ൽ മലയാളത്തനിമ പദ്ധതി പ്രകാരം വി ആർ പ്രബോധചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മലയാള ശൈലീ പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങൾക്കുശേഷമാണ്‌ വീണ്ടും ശൈലീ പുസ്‌തകം തയ്യാറാക്കുന്നത്‌. പ്രചാരത്തിലുള്ള വാക്കുകൾ അതേപടി നിലനിർത്തുന്നതോടൊപ്പം ശരിയായ വാക്ക്‌ ചേർക്കും.

വാമൊഴിയിലെ വൈവിധ്യം നിലനിർത്തുന്നതിനൊപ്പം വരമൊഴിയിൽ ഏകീകൃത രൂപം കൊണ്ടുവരാൻ ഇതിലൂടെ കഴിയും. കംപ്യൂട്ടിങ്ങിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലാകും പരിഷ്‌കരണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog