കരിവെള്ളൂർ: മാല മോഷണ കേസുകളിൽ പ്രതികളായ മൂന്ന് സ്ത്രീകളെ പിടികൂടാൻ സഹായിച്ച എ.വി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾക്ക് നാടിന്റെ സ്നേഹാദരം. പെരളത്തെ ഭാര്യ വീട്ടിലേക്ക് വന്ന തലശ്ശേരി എസ്.ഐ. പി.പി.രൂപേഷ് തിങ്കളാഴ്ച രാവിലെയാണ് മാല മോഷണ സംഘത്തിലെ തമിഴ്നാട് സ്വദേശിനികളായ സ്ത്രീകളെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
സംഭവം ശ്രദ്ധയിൽപെട്ട, സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ്ടുവിലെ കെ.വി.അപർണ, പത്താംതരം വിദ്യാർഥിനികളായ അലീമത്തുൽ സഹദിയ, കെ.വി.അനഘ, ഒ.ടി.ദിൽഷ, ഹിത ഹേമരാജ്, കെ.പി.തേജ എന്നിവർ ചേർന്ന് സ്ത്രീകളെ തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ സഹായിച്ച വിദ്യാർഥിനികൾക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുമോദനം നൽകി.
സ്കൂൾ പി.ടി.എ വിദ്യാർഥികൾക്കും എസ്.ഐ പി.പി.രൂപേഷിനും നൽകിയ അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.കെ. പ്രദീപ് കുമാർ, പ്രധാന അധ്യാപിക പി. മിനി, പി.സി. ജയസൂര്യൻ, കെ.വി. പ്രീത എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു