മട്ടന്നൂർ: എളമ്പാറയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും പോഷക ഘടകങ്ങളുടെയും ആസ്ഥാനം സമസ്ത ഇസ്ലാമിക് സെൻ്റർ പ്രവർത്തനം ആരംഭിച്ചു.
എളമ്പാറ മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ എളമ്പാറ അധ്യക്ഷനായി. സുന്നി യുജനസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ.കെ മാണിയൂർ മുഖ്യാതിഥി ആയി.
ഷൗകത്തലി മൗലവി മട്ടന്നൂർ, കെ.പി. അബ്ദുറഹിമാൻ ഫൈസി, മഹ്റൂഫ് മാസ്റ്റർ, റഫീഖ് ദാരിമി, ഇ.കെ. മൂസ ഫൈസി, മുസ്തഫ കൊതേരി, അഡ്വ. കെ. മുഹമ്മദലി, സംസാരിച്ചു. മുഹ്സിൻ ഹുദവി സ്വാഗതവും എൻ.പി.തസ്ലീം നന്ദിയും പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു