കോഴിക്കോട്: മംഗളൂരുവില്‍നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവുമായി നഗരത്തില്‍ കറങ്ങിനടക്കുകയായിരുന്ന യുവാവ് പോലീസിന്റെ പിടിയില്‍. നടക്കാവ് കൊട്ടാരം റോഡില്‍വെച്ച് ബുധനാഴ്ച വൈകീട്ട് വാഹനപരിശോധനയ്ക്കിടെ പോലീസിനെക്കണ്ട് വാഹനം ഉപേക്ഷിച്ചുപോയ കാസര്‍കോട് ചേര്‍ക്കളം പൈക്ക ഹൗസില്‍ അബ്ദുള്‍ സുഹൈബിനെ (20) ആണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്.
വാഹനപരിശോധനാസമയത്ത് പിറകില്‍ നമ്പര്‍പ്ലേറ്റില്ലാതെയും മുന്‍വശം വ്യാജനമ്പര്‍വെച്ചും ഓടിച്ചുവന്ന മോട്ടോര്‍സൈക്കിള്‍ പോലീസിനെക്കണ്ട് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ നമ്പര്‍പ്ലേറ്റ് വ്യാജമാണെന്നു മനസ്സിലായി. എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്തി. തുടര്‍ന്നാണ് മംഗളൂരുവില്‍വെച്ച് വണ്ടി മോഷ്ടിക്കപ്പെട്ടതിനാല്‍ അവിടെ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ മനസ്സിലായത്. സി.സി.ടി.വി.യുടെ സഹായത്തോടെ വാഹനമോടിച്ചയാളെ കണ്ടെത്തുകയായിരുന്നു.
അബ്ദുള്‍ സുഹൈബ് കോഴിക്കാട് ജ്യൂസ് മേക്കറായി ജോലിചെയ്തുവരുകയാണ്. കാസര്‍കോട്ടുള്ള മറ്റൊരു പ്രതിയുമായി കൂടിച്ചേര്‍ന്നാണ് വാഹനം മോഷ്ടിച്ചതെന്നാണ് പോലീസിന് പ്രതി മൊഴിനല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എ.എസ്.ഐ. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.വി. ശ്രീകാന്ത്, ബബിത്ത് കുറുമണ്ണില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു