ജീവിക്കാന്‍ നിവൃത്തിയില്ല, കടം വീട്ടണം; പോസ്റ്റര്‍ പതിച്ച്‌ വൃക്ക വില്‍പ്പനയ്ക്കുവെച്ച് 55-കാരന്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

ജീവിക്കാന്‍ നിവൃത്തിയില്ല, കടം വീട്ടണം; പോസ്റ്റര്‍ പതിച്ച്‌ വൃക്ക വില്‍പ്പനയ്ക്കുവെച്ച് 55-കാരന്‍

മലപ്പുറം: ജീവിക്കാന്‍ നിവൃത്തി ഇല്ലാതായതോടെ വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55-കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ കടം വീട്ടാന്‍ മറ്റ് വഴികളില്ലാതായതോടെ വൃക്ക വില്‍പ്പനയ്ക്ക് വെച്ചത്. മലപ്പുറം ജില്ലയുടെ പെരിന്തല്‍മണ്ണ മുതലുള്ള സ്ഥലത്ത് ഒ പോസറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ട് എന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ച് സജി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

42 കൊല്ലമായി പെയിന്റിങ് പണി എടുക്കുന്ന സജി കഴിഞ്ഞ 26 കൊല്ലമായി വാടക വീട്ടിലായിരുന്നു താമസം. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവായി. ഒരു വര്‍ഷവും 7 മാസവും മുമ്പ് കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ച് സജി 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അതില്‍ ആസ്ബറ്റോസ് ഷീറ്റ് വെച്ച് ഒരു കൊച്ചു കൂരയുണ്ടാക്കി താമസവും തുടങ്ങി. താമസം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടെങ്കിലും വീടുകെട്ടാന്‍ ചെലവായ പണത്തിന്റെ കടം വീട്ടാന്‍ പോലും ആയില്ലെന്ന് സജി പറയുന്നു.

സജിയുടെ മൂന്ന് ആണ്‍ മക്കളില്‍ രണ്ട് പേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇരുവര്‍ക്കുമില്ല. 6000 രൂപ ശമ്പളത്തിനാണ് രണ്ടുപേരും ജോലിചെയ്യുന്നത്. നോട്ട് നിരോധനവും അതിനു പിന്നാലെ വന്ന കോവിഡും കാരണം മാസം 5 ദിവസം പോലും പണി കിട്ടാന്‍ ഇല്ലെന്നാണ് സജി പറയുന്നത്. കടം കയറി ആശിച്ചുമോഹിച്ച് വാങ്ങിച്ച 10 സെന്റ് കിടപ്പാടവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സജി വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് എതിര്‍പ്പാണെങ്കിലും കടം തീര്‍ക്കാന്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്നാണ് സജി പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog