പുനർനിർമാണം വൈകുന്നു; ഉരുൾപൊട്ടലിൽ തകർന്ന റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൂളക്കുറ്റി : ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന പൂളക്കുറ്റി-വെള്ളറ റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി. മാസങ്ങളായിട്ടും റോഡ് പുനർനിർമാണം വൈകുന്ന സാഹചര്യത്തിലാണ് റോഡരികിലെ കൂറ്റൻ കരിങ്കല്ല് പൊട്ടിച്ച് മാറ്റി ഗതാഗതയോഗ്യമാക്കിയത്.

റോഡ് പുനർനിർമാണം പഞ്ചായത്തധികൃതർ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. റോഡിന്റെ ഒരുവശം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. മറുവശത്ത് കൂറ്റൻ കരിങ്കല്ലുള്ളതിനാൽ ഈ ഭാഗത്തെത്തുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. സ്കൂൾ വാഹനങ്ങളും കഷ്ടപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ഇതേത്തുടർന്നാണ് കരിങ്കല്ല് ചൂടാക്കിയശേഷം ഉപ്പുലായനി തളിച്ച് കഷണങ്ങളാക്കി പൊട്ടിച്ച് മാറ്റിയത്.

അനീഷ് വെള്ളറ, അഖിൽ, കുട്ടിപ്പാപ്പൻ, ബാബു വള്ള്യാടൻ, ശ്രീജേഷ് ഉണ്ണി, ചന്ദ്രൻ മാറാടി, പാൽമി കുഞ്ഞാമൻ, രജിത ബാബു, നിഷ ചന്ദ്രൻ, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കരിങ്കല്ല് പൊട്ടിച്ച് മാറ്റിയത്. പൂളക്കുറ്റി-വെള്ളറ റോഡ് പുനർനിർമാണത്തിന് ഫണ്ട് വകയിരുത്തുമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. റോഡിന്റെ അവസാനഭാഗത്തെ 900 മീറ്ററോളം ദൂരം പുനർനിർമിക്കാൻ 22.5 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിഭാഗവും ഉടനെ ഫണ്ട് വകയിരുത്തി പുനർനിർമിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha