കൊട്ടിയൂർ : കൊട്ടിയൂർ അമ്പായത്തോട്ടിലെ തടത്തിൽ അനീഷിന്റെ കിടാവിനെ ആണ് വന്യമൃഗം കടിച്ചു കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിക്കുകയായിരുന്നു. കാലിലും കഴുത്തിലും ആയിരുന്നു കടിയേറ്റത് . കഴിഞ്ഞ കുറെ ദിവസങ്ങളായി കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ പുലിയുടെ ആക്രമണം നിരന്തരം ഉണ്ട്. പലയിടങ്ങളിലും പുലിയെ നേരിട്ട് കാണുകയും, വളർത്തു മൃഗങ്ങളെ കടിച്ചു കൊന്ന് തിന്നുകയും ചെയ്തിട്ടുണ്ട് .
പുലിയെ പിടികൂടും എന്ന് വനം മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും നടപടി ഉണ്ടാവാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വനാതിർത്തിയിൽ യാതൊരു സുരക്ഷയും ഇല്ലാതെ വളർത്തു മൃഗങ്ങളെ കെട്ടിയിടുന്നതാണ് പുലി ആക്രമിക്കാൻ കാരണമെന്നാണ് കൊട്ടിയൂർ റേഞ്ച് ഓഫീസർ പറഞ്ഞത് .എന്നാൽ എങ്ങനെയാണ് വനാതിർത്തിൽ നിന്നും ഏറെ ദൂരെ തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിച്ചത് എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു