തളിപ്പറമ്പ് :- തളിപ്പറമ്പിലെ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തമ്മിൽ തർക്കം രൂക്ഷം ഇതുമായി ബന്ധപെട്ടു ഇന്നലെ ഒരു വ്യാപാരിക്ക് മർദ്ദനം ഉണ്ടായി ടൗണിലെ കച്ചവടക്കാരനായ ഇസ്ഹാക്കിനാണ് മർദ്ദനമേറ്റത് പരിക്കേറ്റ ഇയാളെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
ആക്രമിക്കപ്പെട്ട വ്യാപാരി ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിച്ചു.
വ്യാപാരിയെ ആക്രമിച്ച തൊഴിലാളികളെ മാറ്റി നിർത്താൻ വേണ്ടി എസ് ടി യു തൊഴിലാളി യൂണിയന് കത്ത് നൽകാനും അല്ലാത്ത പക്ഷം കടകൾ അടച്ചു പ്രതിഷേധിക്കുമെന്ന് മർച്ചന്റ് അസോസിയേഷൻ സംയുക്ത യോഗം അറിയിച്ചു വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ടൗണിൽ പ്രകടനം നടത്തുമെന്ന് മർച്ചന്റ് അസോസിയേഷൻ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് റിയാസ് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു