തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് : ഇത്തവണയും പേപ്പർലെസ് ബജറ്റ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 February 2023

തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് : ഇത്തവണയും പേപ്പർലെസ് ബജറ്റ്
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടമാണു നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. പേപ്പര്‍ലെസ്’ ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുന്നത്. കൂടാതെ ബജറ്റിന്റെ അച്ചടിച്ച കോപ്പി ഉണ്ടാകില്ല പകരം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ഇത് ലഭ്യമാക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ഇത്തവണ ബജറ്റില്‍ പ്രാമുഖ്യം. കൃഷി, ഗ്രാമീണ സമ്പദ്വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന ലഭിക്കും. കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ബജറ്റില്‍ ഇത്തവണയെങ്കിലും എയിംസ് ഇടം പിടിക്കുമോ എന്നാണ് കേരളം നോക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്.

2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് കടമെടുപ്പ് പരിധി സ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അതേസമയം, ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചു. 2021-22 വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്നു വളര്‍ച്ച. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ആശ്രയിച്ച്‌ അടുത്ത സാമ്പത്തിക വര്‍ഷം യഥാര്‍ഥ ജിഡിപി 6-6.8ശതമാനത്തിലൊതുങ്ങുമെന്നാണ് സര്‍വെയിലെ വിലയിരുത്തല്‍. ഇടത്തരക്കാരെ ലക്ഷ്യമിട്ട് ആദായ നികുതി നിരക്ക് പരിഷ്കരിക്കാനുള്ള പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടായേക്കും. . 80സി, 80ഡി വകുപ്പുകള്‍ക്ക് കീഴിലെ കിഴിവുകള്‍ വര്‍ധിപ്പിച്ചേക്കും. തൊഴില്‍ സൃഷ്ടിക്കുന്നതിന് ബജറ്റില്‍ പ്രമുഖ്യം നല്‍കും.

5 മുതല്‍ 10 ലക്ഷം രൂപവരെയുള്ള വരുമാനം 20 ശതമാനമാണ് നികുതി സ്ലാബിലാണ്. 10–15 ശതമാനത്തിന്‍റെ പുതിയ സ്ലാബ് പ്രഖ്യാപിച്ചേക്കാം. 10 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനക്കി കുറച്ചേക്കാം. ചില സെസ് നിരക്കും കുറയ്ക്കാന്‍ സാധ്യതയുണ്ട്. 80 സി വകുപ്പ് അനുസരിച്ച് നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഒന്നര ലക്ഷം രൂപവരെ ഇപ്പോള്‍ പരമാവധി കിഴിവു ലഭിക്കുന്നു. ഇത് 2 ലക്ഷമാക്കി ഉയര്‍ത്താനിടയുണ്ട്.

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog