പകൽച്ചൂടിൽ ഉരുകി കണ്ണൂർ; ചൂട് 40 ഡിഗ്രി കടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വേനൽ കനക്കുന്നതിന് മുമ്പേ തന്നെ ജില്ല പകൽച്ചൂടിൽ ഉരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അത്യുഷ്ണണവും അതിശൈത്യവും അനുഭവപ്പെടാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

ശൈത്യകാലം ഫെബ്രുവരി ആദ്യവാരം വരെ മാത്രമാണ് നീണ്ടുനിന്നത്. തുടർന്നിങ്ങോട്ട് ഉഷ്ണകാലം പോലെ താപനില ദിനംപ്രതി കൂടുകയുമായിരുന്നു. മലയോര മേഖലകളിലൊഴികെ പകൽച്ചൂട് 32-34 ഡിഗ്രി സെൽഷ്യസും രാത്രി ചൂട് 23-25 ഡിഗ്രി സെൽഷ്യസുമാണ് ഈ മാസം ആദ്യവാരത്തിൽ അനുഭവപ്പെട്ടത്. ഇന്നലെ 31ഡിഗ്രി സെൽഷ്യസ് മാത്രമാണ് കൂടുതൽ രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത് 36.0, 40.3, 40 ഡിഗ്രി സെൽഷ്യസിലേക്ക് താപ നില ഉയർന്നിരുന്നു. ഇത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആറ് ഡിഗ്രിയോളം കൂടുതലാണ്. കഴിഞ്ഞദിവസം കണ്ണൂ‌ർ വിമാനത്താവളത്തിൽ ഏറ്റവും കൂടിയ പകൽ താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

താപനില ഇനിയും ഉയരും

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ജില്ല ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ തന്നെ നേരിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ജില്ലകളിൽ കണ്ണൂരുമുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്റത വർദ്ധിക്കുന്നത് യഥാർത്ഥത്തിലുള്ളതിനെക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും. ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽഇപ്പോഴും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ക്രമാതീതമായി ഉയരുന്ന ചൂട് ഏ​റ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവർ സൂര്യാഘാതം, നിർജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.

വേണം ശ്രദ്ധ 

* ചൂട് കൂടുന്ന സാഹചര്യത്തിൽ ദിവസവും രണ്ട് ലി​റ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ഒരോ വ്യക്തിയും എത്രത്തോളം വെയിൽ, ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും.

* ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന സാഹച്യര്യം ഒഴിവാക്കുക.

* മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha