കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന് ഒന്നാം പിറന്നാള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ നടത്തിവരുന്ന വിനോദയാത്രയുടെ ഒന്നാം വാര്‍ഷികം വയനാട് എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമത്തില്‍ വയനാട് സബ് കലക്ടര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ പൈതൃകം, സംസ്കാരം , രീതികൾ അറിയുക, സാമൂഹിക ഉന്നമനം നടപ്പിൽ വരുത്തുക  എന്നീ ലക്ഷ്യങ്ങളോടെ   സ്ഥാപിച്ച എന്‍ ഊര് ആദിവാസി പൈതൃകത്തിലേക്ക് 50 തവണയാണ് ട്രിപ്പ് കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ സര്‍വീസ് നടത്തിയത്. ഇതിന്റെ ഉപഹാരം എന്‍ ഊര് പ്രസിഡണ്ട് കൂടിയായ സബ്കലക്ടര്‍ നല്‍കി. കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ റോയി ഏറ്റുവാങ്ങി. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി യുടെ പദ്ധതി. ഫോണ്‍: 9496131288, 8089463675.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha