കണ്ണൂർ : വനിതകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് 25ന് തോട്ടട ഗവ. പോളിടെക്‌നിക് കോളേജിൽ രാവിലെ എട്ട് മുതൽ തൊഴിൽമേള സംഘടിപ്പിക്കും.
നോളജ് ഇക്കണോമി മിഷൻ വികസിപ്പിച്ചെടുത്ത ഡി.ഡബ്ല്യു.എം.എസ് (ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേള വേദിയിൽ സ്പോട് രജിസ്ട്രേഷൻ സൗകര്യവുമുണ്ടാകും. ഉദ്യോഗാർഥികൾക്ക് തൊഴിൽ മേളയും പോർട്ടൽ രജിസ്ട്രേഷനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ (സി.ഡി.എസ്) ഓഫീസിൽ നിയമിതരായ കമ്യൂണിറ്റി അംബാസഡർമാരുമായി ബന്ധപ്പെടാം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു