കുറ്റിക്കോലിൽ കുടിവെള്ള പൈപ്പ്‌ പൊട്ടി; 3 ദിവസം കുടിവെള്ളം മുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 February 2023

കുറ്റിക്കോലിൽ കുടിവെള്ള പൈപ്പ്‌ പൊട്ടി; 3 ദിവസം കുടിവെള്ളം മുടങ്ങും

തളിപ്പറമ്പ്‌ : ദേശീയപാത നിർമാണത്തിനിടെ പൈപ്പ്‌ പൊട്ടി ലക്ഷക്കണക്കിന്‌ ലിറ്റർ കുടിവെള്ളം പാഴായി. മൂന്നുദിവസം കുടിവെള്ളം മുടങ്ങും. ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന കുറ്റിക്കോൽ പാലത്തിനുസമീപത്തെ പൈപ്പാണ്‌ പൊട്ടിയത്‌. ജിക്ക പദ്ധതിയിൽനിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള പ്രധാനവിതരണ ശൃംഖലയിലെ 800 എം.എം. വ്യാസമുള്ള പൈപ്പാണ്‌ റോഡ്‌ പണിക്കിടെ പൊട്ടിയത്‌. പൊട്ടിയ ഭാഗത്തുനിന്നും ശക്തിയോടെ വെള്ളം ഉയർന്നുപൊങ്ങിയത്‌ ഗതാഗത തടസ്സത്തിനിടയാക്കി. 15 മീറ്റർ ഉയരത്തിലാണ്‌ വെള്ളം പൊങ്ങിയത്‌. 

റോഡിലേക്ക്‌ വെള്ളം ഒഴുകിയതിനാൽ ദേശീയപാതയിൽ വാഹനം നിയന്ത്രണം ഏർപ്പെടുത്തി. ആന്തൂർന ഗരസഭ, പട്ടുവം, കല്യാശേരി, കണ്ണപുരം, ചെറുകുന്ന്‌, പാപ്പിനിശേരി, പള്ളിക്കുന്ന്‌, പുഴാതി എന്നിവിടങ്ങളിൽ തിങ്കളാഴ്‌ചവരെ കുടിവെള്ളം മുടങ്ങുമെന്ന്‌ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog