ജില്ലാ ശരീര സൗന്ദര്യ മത്സരം 19ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

ജില്ലാ ശരീര സൗന്ദര്യ മത്സരം 19ന്

കണ്ണൂർ: ഫിസിക് അലയെൻസ് ബോഡി ബിൽഡിങ് അസോസിയേഷന്റെയും തളാപ്പ് ഗോഡ്സ് ജിമ്മിന്റെയും നേതൃത്വത്തിൽ 19ന് വൈകിട്ട് 5 മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ ജില്ലാ ശരീര സൗന്ദര്യ മത്സരം നടക്കും. 300ൽ അധികം പുരുഷ വനിതാ താരങ്ങൾ പങ്കെടുക്കും. മിസ്റ്റർ കണ്ണൂർ, മിസ് കണ്ണൂർ, മാസ്റ്റേഴ്സ് മിസ്റ്റർ കണ്ണൂർ, മിസ്റ്റർ മെൻ ഫിസിക്, മിസ്റ്റർ ക്ലാസിക്‌ ഫിസിക് തുടങ്ങിയവരെ തിരഞ്ഞെടുക്കും. മത്സരം ലൈവ് ആയി സംപ്രേഷണം ചെയ്യും. ജനറൽ ബോഡി യോഗം കെ.പി. അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ ചേർന്നു. കെ.വി. ഷാജു, ടി.കെ.റിയാസ്, എം.കെ. മുനീർ, എ.എം. ലിഷാന്ത്, ടി. മനോജ്‌ കുമാർ, ഹാഷിം, ജർഷാദ്, സുഹൈൽ ബക്കളം, അജിത്, കെ.സി. ബാബു, രഞ്ജിത്, എം. വിനിൽ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog