ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചതിന് സുഹൃത്ത് പിണങ്ങി; 17-കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചതിന് സുഹൃത്ത് പിണങ്ങി; 17-കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിനെ(24)യാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതിനാലാണ് പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 14-ാം തീയതി പുലര്‍ച്ചെ നാലുമണിയോടെയാണ് അരിയല്ലൂര്‍ സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ 17-കാരിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേട്രാക്കിലായിരുന്നു മൃതദേഹം.

മരിച്ച പെണ്‍കുട്ടിയും ഷിബിനും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ പെണ്‍കുട്ടി ഫോണില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ഷിബിന്‍ പെണ്‍കുട്ടിയുമായി പിണങ്ങി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവുകയും ചെയ്തു. പിണക്കം മാറ്റണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയ്യാറായില്ല. ഇതോടെയാണ് ഫെബ്രുവരി 14-ന് പുലര്‍ച്ചെ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog