പശുവിനെ ചുംബിക്കുകയല്ല, ആധുനിക സമൂഹത്തിന്‌ വേണ്ടത്‌ നവീകരണ ആശയം: എം.വി. ഗോവിന്ദൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

പശുവിനെ ചുംബിക്കുകയല്ല, ആധുനിക സമൂഹത്തിന്‌ വേണ്ടത്‌ നവീകരണ ആശയം: എം.വി. ഗോവിന്ദൻ

തളിപ്പറമ്പ് : ആധുനിക സമൂഹത്തിന്‌ ശാസ്‌ത്രം അടിസ്ഥാനമാക്കിയുള്ള നവീകരണ ആശയം വേണമെന്നും പശുവിനെ ചുംബിച്ചാൽ നവീകരണമുണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സമൂഹത്തിന് നാളെ എന്താണ് വേണ്ടതെന്ന് കണ്ടെത്തിവേണം സംരംഭങ്ങൾ തുടങ്ങാനെന്നും അദ്ദേഹം പറഞ്ഞു. നോർക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതികളുടെ ഭാഗമായുള്ള ജില്ലാതല വായ്പാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.  

കേരള സർക്കാരിന്റെ പ്രവാസി പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിലാണ്‌ വായ്പാ യോഗ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. 74 പേർക്ക്‌ 1.65 ലക്ഷം രൂപയുടെ വായ്‌പയും അനുവദിച്ചു. ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ്‌ വൈസ് ചെയർമാൻ പിി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ അജിത്ത് കോളശേരി പദ്ധതി വിശദീകരിച്ചു. എം.ടി. ഗീത, വത്സലകുമാരി, കെ.ടി. ജിതിൻ, എൻ. പ്രജീഷ് എന്നിവർ സംസാരിച്ചു. എം.വി. സുരേശൻ, ടി.ഡി. ജോണി, പി. മനോജ്‌, മനോഹരൻ കക്കട്ടിൽ എന്നിവർക്ക് വായ്പാ അനുമതി പത്രം എം.എൽ.എ. കൈമാറി. അബ്ദുൽ നാസർ വക്കയിൽ സ്വാഗതവും ജി ഷിബു നന്ദിയും പറഞ്ഞു. 16 ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വായ്പാ നിർണയമേള നടത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog