പാപ്പിനിശ്ശേരി : 12.20 സെക്കൻഡിൽ ഭരതനാട്യത്തിലെ 52 മുദ്രകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരം നേടിയിരിക്കുകയാണ് പാപ്പിനിശ്ശേരി പുതിയകാവിനു സമീപത്തെ എം കെ സനൂപിന്റെയും അഞ്ജുവിന്റെയും മകൾ ദ്വിതിക സനൂപ്. ചിറക്കൽ കസ്തൂർഭ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പാപ്പിനിശ്ശേരിയിലെ വൈദേഹി നൃത്തവിദ്യാലയത്തിലെ ലെനയുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ഇതോടൊപ്പം തന്നെ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററുടെ (വൈഖരിചെറുകുന്ന് ) കീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്യുന്നുണ്ട് ദ്വിതിക മോൾ. ചെറുപ്രായത്തിൽ തന്നെ ഇത്രയും വലിയ അംഗീകാരം നേടിയെടുത്ത ദ്വിതിക മോൾ പാപ്പിനിശ്ശേരിക്ക് അഭിമാനമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു