ബൈക്കിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി ചാവശ്ശേരി സ്വദേശി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫീസർ റാഫി.കെ.വി യുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 500 ml കൊള്ളുന്ന 30 കുപ്പി (15 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിലായി. ചാവശ്ശേരി സ്വദേശി പ്രവീൺ.എം എന്നയാളാണ് പിടിയിലായത്. ചാവശ്ശേരി, വെളിയമ്പ ഭാഗങ്ങളിൽ മദ്യവിൽപനയെത്തുടർന്നുള്ള പരാതിയിൽ കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ടിയാൻ മദ്യം കടത്തിക്കൊണ്ടുവന്ന KL 58 K 2419 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha