രാജസ്ഥാന് നാടോടി ബാലനെ ആക്രമിച്ച സംഭവം :- വഴിയേ പോയ മറ്റൊരാളും മർദ്ദിച്ചു, തലയ്ക്കിട്ടടിച്ചു: ദാരുണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 5 November 2022

രാജസ്ഥാന് നാടോടി ബാലനെ ആക്രമിച്ച സംഭവം :- വഴിയേ പോയ മറ്റൊരാളും മർദ്ദിച്ചു, തലയ്ക്കിട്ടടിച്ചു: ദാരുണം


കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബ് ആണ് കുട്ടിയെ ചവുട്ടി തെറിപ്പിച്ചത്. ഈ കുട്ടിയെ വഴിയേ പോയ ഒരാളും മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറാലാകുന്നത്. കാറിലേക്ക് നോക്കി നിൽക്കുകയായിരുന്ന കുട്ടിയെ വഴിയേ പോയ ഒരാൾ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഇയാൾ അടിക്കുന്നുമുണ്ട്.

നേരത്തെ ഷിഹാബ് കുട്ടിയെ ചവുട്ടുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത്. ഇത് കൂടാതെ ഇയാൾ കുട്ടിയുടെ തലയ്ക്കിട്ട അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. വാർത്തയ്ക്ക് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നു. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. ബിരുദവിദ്യാർഥിയായ മുഹമ്മദ്‌ ഷിഹാബും കുടുംബവും വിവാഹവസ്‌ത്രമെടുക്കാനാണ്‌ തലശേരിയിലെത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. അക്രമം നടക്കുമ്പോൾ കുട്ടിയുടെ അമ്മ അടുത്തുതന്നെ ബലൂൺ വിൽക്കുന്നുണ്ടായിരുന്നു. സംഭവം നടന്നയുടൻ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചു. വധശ്രമത്തിനുൾപ്പെടെയുള്ള വകുപ്പുകൾക്കാണ്‌ കേസ്‌.

Visit website

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog