അഴിയൂർ പൂഴിത്തലയിൽ ചോമ്പാല പോലീസിന്റെ നിരോധിത പാൻമസാല മയക്കുമരുന്ന് വേട്ട. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 20 October 2022

അഴിയൂർ പൂഴിത്തലയിൽ ചോമ്പാല പോലീസിന്റെ നിരോധിത പാൻമസാല മയക്കുമരുന്ന് വേട്ട.


അഴിയൂർ: പൂഴിത്തല ടൗണിലെ ചായക്കടയിൽ ചോമ്പാല SHO
മനീഷ്.വി.കെ,യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
45 ഓളം ഹാൻസ്, കൂൾ ലിപ്പ്, പാൻമസാല മയക്കുമരുന്നുകൾ പിടിച്ചെടുത്തത്..

ചായക്കട ഉടമ പൂഴിത്തല ദോബിക്കുളം അൽനൂർ ഹൗസിൽ അബൂബക്കർ(65)നെ പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ പാൻമസാല മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇയാൾ കച്ചവടം ചെയ്യുന്നത് എന്ന് പോലീസ് പറഞ്ഞു താത്കാലികമായി കട അടപ്പിച്ചു.ചോമ്പാൽ സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നിനായുള്ള പരിശോധന തുടർ ദിവസങ്ങളിലും തുടരുമെന്ന് ചോമ്പാല SHO
മനീഷ് വി കെ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog