മിൽമ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മിൽമ ഉത്പന്നങ്ങൾ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭ്യമാകും. മിൽമയുടെ ഉന്നത ഗുണനിലവാരം പുലർത്തുന്ന വൈവിധ്യമാർന്നു ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ന്യായമായ വിലയിൽ യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കണ്ണൂർ വിമാനത്താവളത്തിൽ ആരംഭിച്ച അത്യാധുനിക മിൽമ ഔട്ട്ലറ്റ്ലെറ്റിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ വി. കെ. എസ് മണി ഉദ്ഘാടനം ചെയ്തു. കിയാൽ സി. ഇ. ഒ കെ. പി ജോസ്,
മിൽമ മലബാർ മേഖല മാനേജിംഗ് ഡയറക്ടർ പി. മുരളി, മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി മിനി കിയാൽ കോമേഴ്സ്യൽ ഹെഡ് സോണി വിശ്വനാഥൻ, ഡയറക്ടർമാരായ പി. പി നാരായണൻ, കെ. സുധാകരൻ, കണ്ണൂർ ഡയറി മാനേജർ ടി. ആർ ചന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha