കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 1 October 2022

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി.



തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന കമ്മിറ്റിയംഗവുമായ എൻ.ധനഞ്ജയൻ പതാകയുയർത്തി.

തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മേഖലാ പ്രസിഡൻറ് രാഗിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്.പ്രസിഡൻറ് സലീം മൂഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം അഭിലാഷ് പിണറായി, ജില്ലാ സെക്രട്ടറി ടി.കെ.അനീഷ്, സന്തോഷ് കൊയിറ്റി,ജയന്ത് മാഹി, ടി.രവീന്ദ്രൻ, നാസർ വലിയേടത്ത് എന്നിവർ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 10 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കുടുംബ സംഗമം ഉദ്ഘാടനം കെ.മുരളീധരൻ എം.പിയും, മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ കെ.പി.മോഹനൻ എം.എൽ.എയും നിർവഹിക്കും.

ഉച്ചക്ക് 2.30 ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും.നഗരസഭാ അധ്യക്ഷ കെ.എം.ജമുനാ റാണി, അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ തുടങ്ങിയവർ സംസാരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog