യാത്രക്കിടെറോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുടെ ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂര്‍: യാത്രക്കിടെറോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുടെ ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി യുവാവ് മാതൃകയായി. കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ കാറമേല്‍ മുച്ചിലോട്ടിന് സമീപത്തെ പി.വി. ഷിനോജാണ്(29) സത്യസന്ധത കാണിച്ച് മാതൃകയായത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.വീടിന് സമീപത്തെ മുച്ചിലോട്ട് ക്ഷേത്രപരിസരത്തുകൂടെ നടന്നുപോകവെയാണ് റോഡരികിൽ ബാഗ് വീണുകിടക്കുന്നതായി  കണ്ടത്.ബാഗ് തുറന്നുനോക്കിയപ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടത്.അകത്ത് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ പഴയ കുറിപ്പടി കണ്ടെത്തിയത്.ഇതിൽ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഉടമയായ വെള്ളൂർപാലത്തരയിലെ മുഹ്‌സിനയെ വിവരമറിയിച്ചത്  യാത്രക്കിടയില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍ വീട്ടിൽ കഴിയുന്നതിനിടയിലാണ് ആശ്വാസ സന്ദേശം പോലെ ഷിനോജിന്റെ ഫോൺ വിളിയെത്തിയത്.നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലെത്തിയ മുഹ്‌സീനക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു. ഷിനോജിന്റെ മാതൃകാപരമായ സത്യസന്ധതയെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha