കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും ലഹരി മിഠായികൾ വ്യാപകമാകുന്നതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലഹരി മിഠായികൾ വ്യാപകമാകുന്നതായി
പരാതി. ജില്ലയിലെ പല ഭാഗങ്ങളിലും ഈ മിഠായികൾ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി വിൽക്കപ്പെടുന്നു. ലോലിപോപ്പ് മാതൃകയിലുള്ള 5 രൂപക്ക് വിൽക്കപ്പെടുന്ന ഈ മിഠായിക്ക് രൂക്ഷമായ ഗന്ധമാണ്. ബബിൾഗമ്മിന് പുറത്ത് മധുമമുള്ള കട്ടിയുള്ള ആവരണത്തോടെയുള്ള മിഠായി കഴിച്ചാൽ നല്ല ലഹരി തന്നെയാണ് അനുഭവപ്പെടുന്നത്.
സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ സ്ഥിരമായി വാങ്ങുന്ന കുട്ടികൾക്ക് മാത്രമേ ഇത് കടക്കാർ നൽകുന്നുള്ളൂ. വിവിധ ഫ്ളേവറുകളിൽ ലഭിക്കുന്ന മിഠായികളിൽ ചെറി ഫ്ളേവറിനാണ് കൂടുതൽ ലഹരി അനുഭവപ്പെടുന്നത്. സ്ഥിരമായി കുട്ടികൾ ഈ മിഠായി വാങ്ങിക്കഴിക്കുന്നത് നിരീക്ഷിച്ച ഒരു രക്ഷിതാവ് ഇത് ഉപയോഗിച്ചപ്പോഴാണ് ലഹരി ഉള്ളതായി വ്യക്തമായത്. മലയോരമേഖലകളിലാണ് ഈ മിഠായി
വ്യാപകമായി വിൽക്കപ്പെടുന്നത്. പ്രമുഖ കമ്പനിയുടെ പേരിലുള്ള മിഠായി അടിയന്തിരമായി പരിശോധന
നടത്തണമെന്ന് ഇവർ എക്സൈസിനോട് ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha