എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴില്‍ പദ്ധതിക്ക് മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
കെസ്റു: വായ്പ തുക 1,00,000 രൂപവരെ, സബ്സിഡി 20 ശതമാനം. മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്: വായ്പ തുക 10,00,000 രൂപ വരെ, സബ്സിഡി 25 ശതമാനം. അപേക്ഷയുടെ മാതൃകയ്ക്കും അപേക്ഷ നല്‍കാനും മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2474700.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു