മൂന്ന് മാസത്തിനുള്ളില്‍ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറത്തിലേക്ക് മാറണം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഏകീകൃത കളർ സ്കീം പ്രാബല്യത്തിൽ വന്നത്.

അതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ള ബസുകൾക്ക് രണ്ട് വർഷത്തെ സാവകാശം നൽകിയിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ അത്തരമൊരു ഇളവ് നൽകേണ്ടെന്നാണ് തീരുമാനം.

ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരേയും അപകടങ്ങൾ ഉണ്ടാക്കിയവരേയും ഒഴിവാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha