കൊളപ്പ ആദിവാസി ഊരു സമിതി നടത്തുന്ന സമരത്തിന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ് ) ഐക്യദാർഢ്യം അറിയിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ
കൊളപ്പ ട്രൈബൽ കോളനി റോഡുകൾ കോൺഗ്രീറ്റ് ചെയ്യാൻ 2020-21 ൽ അനുവദിച്ച് തിരിച്ചെടുത്ത ടി.എസ്.പി ഫണ്ട് ഉടൻ അനുവദിക്കുക, പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊളപ്പ ഊരു സമിതി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരത്തിന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പിന്തുണ അറിയിച്ചു. സമരപ്പന്തലിൽ നടന്ന ഐക്യദാർഢ്യ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ സുരേന്ദ്രൻ പ്രസംഗിച്ചു. " ന്യായമായതും വളരെയധികം എളുപ്പത്തിൽ പരിഹരിക്കാവുന്നതുമായ സമരങ്ങളെപ്പോലും കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. ആദിവാസി ഊരുകളിലെ ജീവിത സാഹചര്യങ്ങൾ ദുസ്സഹമാണ്. പല തരത്തിലുള്ള പ്രഖ്യാപനങ്ങളും ഫണ്ടുകളും ആദിവാസി ജനതയ്ക്കായി നൽകുമെന്ന് പ്രഖ്യാപിക്കുന്നത് സ്ഥിരമാണെങ്കിലും യാഥാർത്ഥ്യമാകാറില്ല. സ്വാതന്ത്ര്യത്തിനു ശേഷം ആദിവാസികളുടെയും പിന്നോക്കക്കാരുടെയും പേരു പറഞ്ഞ് തികഞ്ഞ അവഗണനക്കും അഴിമതിക്കും നമ്മൾ ഇരകളായിക്കൊണ്ടിരിക്കുന്നു. അനാവശ്യ കാര്യങ്ങൾക്കു വേണ്ടി ധൂർത്തടിക്കുന്ന സർക്കാർ നടത്തുന്ന ഏറ്റവും വലിയ അവകാശ നിഷേധമാണിത്. ഊരുസമിതി നടത്തുന്ന സമരത്തിന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. " അദ്ദേഹം പറഞ്ഞു.
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.പി.സി. വിവേക്, അനൂപ് ജോൺ, എം.കെ ജയരാജൻ, അഡ്വ. ഇ സനൂപ് എന്നിവർ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് ഒന്നിച്ചുണ്ടായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha