രക്ഷകരാകാൻ ഇരിക്കൂറിൽ ദുരന്തനിവാരണ സേന - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

രക്ഷകരാകാൻ ഇരിക്കൂറിൽ ദുരന്തനിവാരണ സേന

രക്ഷകരാകാൻ ഇരിക്കൂറിൽ ദുരന്തനിവാരണ സേന
ഇരിക്കൂർ: ദുരന്തനിവാരണ
പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ എമർജൻസി റസ്പോൺസ് സംഘം.125 പേരെയാണ് പരിശീനം നൽകിസേനയുടെ ഭാഗമാക്കുക. അടിയന്തരഘട്ടങ്ങളിൽ ഇവർ സഹായത്തിനായി എത്തും. പ്രയാസപ്പെടുന്ന മലയോര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്. കഴിഞ്ഞ പ്രളയകാലത്ത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴ കനത്താൻ ഉളിക്കൽ, പയ്യാവൂർ, എരുവേശ്ശി പഞ്ചായത്തുകളിൽ മണ്ണിടിച്ചലും പതിവാണ്. ഈ സാഹചര്യത്തിലാണ് എമർജൻസി റസ്പോൺസ് ടീമിന് രൂപം നൽകുന്നത്.
ഇതിനായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തി.

പഞ്ചായത്തുകളിലെ ഓരോ വാർഡിൽ നിന്നും 20നും 40നും ഇടയിൽ പ്രായമുള്ള ഒരാളെ വീതം തെരഞ്ഞെടുത്താണ് സേന രൂപീകരിക്കുക. കായികശേഷി, യൂണിഫോം സേനയിൽ ചേരാൻ
പരിശീലിക്കുന്നവർ, ദുരന്ത നിവാരണ പ്രവർത്തനം നടത്തി പരിചയമുള്ളവർ, നീന്തൽ അറിയുന്നവർ എന്നിവർക്ക് മുൻഗണന നൽകും. ഇവർക്ക് ദുരന്തനിവാരണം, നീന്തൽ, അഗ്നിശമന സേന, പൊലീസ്, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം ഒരുക്കും. സേനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്വയം സുരക്ഷാ ഉപാധികൾ, കട്ടിംഗ് യന്ത്രം, ഫൈബർ ബോട്ട്, കയർ തുടങ്ങിയവയും തിരിച്ചറിയൽ രേഖയും ബ്ലോക്ക് പഞ്ചായത്ത് നൽകും. എല്ലാ പഞ്ചായത്തുകളിലും അതത് വി ഇ ഒ മാർക്കാണ് സേനയുടെ ചുമതല. അടിയന്തരഘട്ടങ്ങളിൽ പഞ്ചായത്തുമായി ബന്ധപ്പെട്ടാൽ ഇവരുടെ സേവനം ലഭ്യമാക്കും.

രക്ഷകരാകാൻ ഇരിക്കൂറിൽ ദുരന്തനിവാരണ സേന

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog