ഇരിട്ടി അമല ആസ്പത്രിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയുടേയും നവീകരിച്ച ഐ.സി.യുവിന്റെയും ഉദ്ഘാടനം നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുതുതായി ആരംഭിച്ച ആധുനീക സൗകര്യങ്ങളോട് കൂടിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയുടേയും നവീകരിച്ച ഇന്റൻസീവ് കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം 28ന് നടക്കും. ഐ.സി.യുവിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. റോഷി അഗസ്റ്റിയും പ്രോക്ടോളജി ആൻഡ് വെരിക്കോസ് വെയിൻ യൂണിറ്റിന്റെ ഉദ്ഘാടനം പി. സന്തോഷ് കുമാർ എം.പിയും നിർവ്വഹിക്കും.സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.മലയോര മേഖലയിൽ ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനവും പ്രഗത്ഭരായ ഡോക്ടർമാരുടേയും സേവനം ലഭ്യമാക്കുന്നതോടൊപ്പം ആധുനീക ചികിത്സാ രീതികളും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ബ്ലഡ്ബാങ്ക് ഈ വർഷം ആവസാനമോ അടുത്ത വർഷം ആദ്യമോ പ്രവർത്തന ക്ഷമമാക്കുമെന്ന് ആസ്പത്രി മാനേജിംങ്ങ് ഡയരക്ടർ മാത്യുകുന്നപ്പള്ളിയും സി.എസ്. ജോസഫും പത്ര സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha