കർണാടക പെരുമ്പാടി ചെക്ക്പോസ്റ്റിൽ കേരള - കർണ്ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 6 September 2022

കർണാടക പെരുമ്പാടി ചെക്ക്പോസ്റ്റിൽ കേരള - കർണ്ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന

ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി  മദ്യ -മയക്കുമരുന്ന് കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ  അന്തര്സംസ്ഥാന പാതയിലെ  പെരുമ്പാടി ചെക്ക് പോസ്റ്റിൽ  കർണ്ണാടക - കേരള എക്സൈസ് സംഘങ്ങളുടെ  സംയുക്ത പരിശോധന നടന്നു. കണ്ണൂർ അസി: എക്സൈസ് കമ്മീഷണർ ടി. രാഗേഷ്, കണ്ണൂർ എക്സൈസ് നോർക്കോട്ടിക്ക്  സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ എം. ജിജിൽ കുമാർ, ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ സി. രജിത് , വീരരാജ് പേട്ട എക്സൈസ് സബ്ബ്  ഡിവിഷൻ  സർക്കിൾ ഇൻസ്പെക്ടർ എച്ച്. ആർ.  സത്യപ്രകാശ്, ഇൻസ്‌പെക്ടർമാരായ  എക്സ്. ഇ. ചന്ദ്ര, എം. ഗണേഷ് എം എന്നിവർ പരിശോധനക്ക്  നേതൃത്ത്വം നല്കി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ എക്സൈസ് വകുപ്പ് അതിർത്തിയിൽ നടത്തുന്ന രണ്ടാം സർപ്രൈസ്  പരിശോധനയിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമായി വനിതാ ഓഫീസർമാർ ഉൾപ്പടെ 25 ഉദ്യോഗസ്ഥർ പങ്കെടുത്തു. ഓണാഘോഷം കഴിയുന്നത് വരെ മുഴവൻ സമയവും അതിർത്തികളിൽ കർശന പരിശോധന തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog