കണ്ണൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ഗാന്ധി കുടുംബം ഉൾക്കൊള്ളണമെന്ന് സുധാകരൻ പറഞ്ഞു. ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ സുധാകരൻ, പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ എന്നും വ്യക്തമാക്കി.
‘ജി 23 നേതാക്കൾ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ നേതൃത്വം തയാറാകണമായിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു. ഗാന്ധി കുടുംബത്തോട് ഞാൻ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം’, സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാൻ ആണ്. എതിരാളിയായി ശശി തരൂർ മത്സരിച്ചാൽ കേരളത്തിലുള്ളവർ മനസാക്ഷി വോട്ട് ചെയ്യട്ടെ എന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ.പി.സി.സി ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു