ഇരിക്കൂർ പാലം: ആറ് ലക്ഷം രൂപ അനുവദിച്ചു
ഇരിക്കൂർ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ആറ് ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇരിക്കൂർ പാലത്തിന്റെ ശോചനീയാവസ്ഥ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പാലമായതിനാലും ഇരിക്കൂർ- മട്ടന്നൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാലും കിഫ്ബി എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ധനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് എം.എൽ.എ. അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു