കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ:ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് ഒമ്പതു ഗ്രാം മെത്താംഫെറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു.ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് കേസെടുത്തശേഷം പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha