ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 1 September 2022

ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂർ : ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ആറളം പഞ്ചായത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിതതിനാൽ ആകെ കുണ്ടും കുഴിയുമായത്. പലയിടങ്ങിളും ടാർ ഉരുകി ഒലിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കിലോമീറ്ററിന് ഇരുപത്തിനാല് ലക്ഷം ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ടാർ ഇടലിൽ വൻ അഴിമതി നടന്നെന്ന ആക്ഷേപവും ഇതുവരെ അന്വേഷിച്ചിട്ടില്ല . റോഡ് തീരെ മോശമായി പണിതതിൽ കോൺട്രാക്ടർ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.


ഇലക്ട്രീഷ്യനായ കൊല്ലമ്മാട്ടിൽ സജിനാണ് ‌‌‌ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുവെ റോഡിലെ റോഡിലെ കുഴിയിൽ വീണത്. നല്ലമഴയുണ്ടായിരുന്നു. വളയങ്കോട് എത്തുന്നതിന് തൊട്ടടുത്ത് കുന്നിറക്കത്തിലാണ് അപകടമുണ്ടായത്. സജിന് വീഴ്ചയിൽ കയ്ക്കും കാലിനും സാരമായ പരിക്ക് പറ്റുകയും ചെയ്തു.

ആറളം പഞ്ചായത്തിലെ വളയംകോട് കരിക്കോട്ടക്കരി റോഡ് ഒന്നേ കാൽ കിലോമീറ്റർ ദൂരത്തിൽ ടാർ ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. ടാറിങ്ങ് പൂ‍ർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ റോഡിൽ അഞ്ചിങ്ങളിൽ കുണ്ടും കുഴിയുമായി. ഒരു കമ്പ് കൊണ്ട് കുഴിച്ചാൽ ടാറും മണ്ണും ഒക്കെ ഇളകി വരുന്നതാണ് നിലവിലെ അവസ്ഥ . അത്രക്ക് മോശമായാണ് നിർമാണം.

മുഴക്കുന്ന് സ്വദേശി ബിജുവാണ് 24 ലക്ഷത്തിന് റോഡിന്റെ കോൺട്രാക്ട് എറ്റെടുത്ത് പണിതത്. ഒരു മാസത്തിനിടെ റോഡ് പൊട്ടി പൊളിഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോൾ കുഴി അടച്ചോളാം എന്നായിരുന്നു ഇയാളുടെ മറുപടി. റോഡ് നി‍ർമ്മാണത്തിലെ അപാകതസംബന്ധിച്ച ഒരു ശാസ്ത്രീയ പരിശോധനയും ഇതുവരെ ഉണ്ടായിട്ടില്ല

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog