സമാധാനത്തിനു വേണ്ടിയുള്ള ട്രേഡ് യൂണിയൻ ആക്ഷൻ ഡേ ആചരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സമാധാനത്തിനു വേണ്ടിയുള്ള ട്രേഡ് യൂണിയൻ ആക്ഷൻ ഡേ ആചരിച്ചു.

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണയന്റെ ( WFTU) ആഹ്വാന പ്രകാരം സമാധാനത്തിനു വേണ്ടിയുള്ള ട്രേഡ് യൂണിയൻ ആക്ഷൻ ഡേ ആചരണത്തിന്റെ ഭാഗമായി ആൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (AlUTUC) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.കെ ജയരാജൻ അധ്യക്ഷനായി. എ.ഐ.യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 
"സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ താത്പര്യങ്ങളാണ് യുദ്ധം സൃഷ്ടിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് റഷ്യ ഇന്ന് മുതലാളിത്ത - സാമ്രാജ്യത്വ രാജ്യമായി മാറിയിരിക്കുന്നു. റഷ്യൻ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക താത്പര്യങ്ങളാണ് യുക്രൈന്റെ മേലുള്ള ആക്രമണങ്ങൾക്ക് കാരണം. അമേരിക്കൻ സാമ്രാജ്യത്വം യുക്രൈനെ സഹായിക്കാനെന്ന പേരിൽ റഷ്യ -യുക്രൈൻ യുദ്ധത്തിൽ പരമാവധി നേട്ടങ്ങളുണ്ടാക്കുകയാണ്. എത്രയും വേഗം റഷ്യ യുക്രൈന്റെ മേലുള്ള യുദ്ധം അവസാനിപ്പിക്കണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ യുദ്ധ ലക്ഷ്യങ്ങൾക്കു വേണ്ടി രൂപീകരിച്ച നാറ്റോ സഖ്യം എത്രയും പെട്ടെന്ന് പിരിച്ചു വിട്ട് ലോക സമാധാനം പുന:സ്ഥാപിക്കണം. " യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ എ.ഐ.യു.ടി.യു.സി. ജില്ലാ സെക്രട്ടറി അനൂപ് ജോൺ, അഡ്വ.പി.സി. വിവേക്, അഡ്വ. ഇ സനൂപ് എന്നിവർ സംസാരിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha