കോടിയേരിയിൽ ഒരാൾക്ക് ചെള്ളുപനി കണ്ടെത്തി : 10 പേർക്ക് പ്രതിരോധഗുളിക നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 20 September 2022

കോടിയേരിയിൽ ഒരാൾക്ക് ചെള്ളുപനി കണ്ടെത്തി : 10 പേർക്ക് പ്രതിരോധഗുളിക നൽകി

കോടിയേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ ഒരാൾക്ക് ചെള്ളുപനി കണ്ടെത്തി. കൂലിപ്പണിക്കാരനായ രോഗി ആസ്പത്രിയിൽ സുഖം പ്രാപിക്കുന്നു. 13-നാണ് പനി വന്നത്. പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

ഇതേത്തുടർന്ന് പ്രദേശത്ത് പൊതുജനാരോഗ്യവിഭാഗം രോഗപ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. നഗരസഭാ കൗൺസിലർ സിന്ധുവിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പ്രദേശത്ത് പനി സർവേ നടത്തി. രോഗസാധ്യതയുള്ള 10 പേർക്ക് പ്രതിരോധഗുളിക നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog