ഇരിക്കൂർ പൈസായിയിൽ മിന്നലേറ്റ് വീടിന്റെ അടുക്കള പൂർണ്ണമായി കത്തി നശിച്ചു, - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 1 August 2022

ഇരിക്കൂർ പൈസായിയിൽ മിന്നലേറ്റ് വീടിന്റെ അടുക്കള പൂർണ്ണമായി കത്തി നശിച്ചു,

ഇരിക്കൂറിൽ മിന്നലിൽ വൻ നാശനഷ്ടം
പൈസായി (ഇരിക്കൂർ) : ഇരിക്കൂർ പൈസായിയിലെ കെ.വി സാബിറയുടെ വീടിന്റെ അടുക്കള ഭാഗം പൂർണമായും കത്ത് നശിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീടിന് നാശനഷ്ടം ഉണ്ടായത്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഫ്രിഡ്ജും പാത്രങ്ങളും പൂർണമായി കത്തിയെരിഞ്ഞു.

  വിധവയായ സാബിറ മാതാവിന്റെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പോയതിനാലാണ് ആളപായം ഇല്ലാതായത്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തീപിടിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.


 സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.പി ഫാത്തിമ, എന്‍.കെ.കെ മുഫീദ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യു.പി അബ്ദുറഹ്മാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog