വളപട്ടണം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 2 August 2022

വളപട്ടണം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


വളപട്ടണം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.വളപട്ടണത്തെ അരവിന്ദൻ്റെ മകൻ അവിനേഷ്(42) ആണ് മരിച്ചത്.വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.
വളപട്ടണം പാലത്തിന് സമീപം ഒരുജോഡി ചെരുപ്പ് കണ്ടതിനെത്തുടർന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതായുള്ള സംശയം ബലപ്പെട്ടത്. 

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

ജില്ലാ സ്കൂബ ടീം സ്റ്റേഷൻ ഓഫീസർ വാസന്ത് ചെയ്യച്ചാക്കണ്ടി, സ്റ്റേഷൻ ഓഫീസർ ഷാനിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.തീരദേശ സേനയുടെയും റവന്യൂ വകുപ്പിന്റെയും സഹായവും രക്ഷാപ്രവർത്തനത്തിനുണ്ടായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog