സണ്ണി ജോസഫ് എം.എൽ.എയുടെ ഓഫീസിനു മുന്നിൽ പട്ടിണി സമരത്തിന് സമരസമിതി ഒരുങ്ങുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 August 2022

സണ്ണി ജോസഫ് എം.എൽ.എയുടെ ഓഫീസിനു മുന്നിൽ പട്ടിണി സമരത്തിന് സമരസമിതി ഒരുങ്ങുന്നു

പൂളക്കുറ്റി: ഓണക്കാലത്ത് കണ്ണൂർ കളക്ടറേറ്റിന് മുന്നിലും പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന്റെ ഓഫീസിനു മുന്നിലും ഡി.സി.സി ഓഫീസിനു മുന്നിലും പട്ടിണി സമരം നടത്തുമെന്ന് പൂളക്കുറ്റി സഹകരണ ബാങ്ക് സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ.നിക്ഷേപത്തട്ടിപ്പിനിരയായവരും ബാങ്ക് ഭരണ സമിതി അംഗങ്ങളും ജനപ്രതിനിധികളും ചേർന്നെടുത്ത തീരുമാനങ്ങളിൽ തുടർനടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ വീണ്ടും സമരത്തിനൊരുങ്ങുന്നത്.

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നടന്ന നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പണം വർഷങ്ങളായിട്ടും തിരികെ ലഭിക്കാതായതോടെയാണ് കഴിഞ്ഞ ജൂൺ ഇരുപതാം തീയതി മുതൽ ബാങ്കിന് മുന്നിൽ നിക്ഷേപകർ അനിശ്ചിതകാലസമരം ആരംഭിച്ചത്.22ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സമരസമിതി അംഗങ്ങളും ബാങ്ക് ഭരണ സമിതി അംഗങ്ങളും ജനപ്രതിനിധികളും കണ്ണൂരിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.

തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ തൊണ്ടിയിൽ സർവിസ് സഹകരണ ബാങ്കുമായി ലയിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സമരസമിതിക്കു ലഭിച്ച വാഗ്ദാനം. ചർച്ച നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് സമര സമിതിക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം പൂളക്കുറ്റി ചെക്കേരി ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരിൽ ഭൂരിഭാഗമാളുകളുംപൂളക്കുറ്റി ബാങ്ക് നിക്ഷേപത്തട്ടിപ്പിനിരയായവരാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog