പരീക്ഷണം വൻ വിജയം - ആറളം ഫാമിൽ പൂ വസന്തം തീർത്ത് ചെണ്ടുമല്ലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഒരു പരീക്ഷണം എന്ന നിലയിൽ ആറളം ഫാമിൽ  നടത്തിയ ചെണ്ടുമല്ലികൃഷി കണ്ണിന്ന് കുളിരേകുന്ന  പൂ വസന്തം തീർക്കുകയാണ്. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ  ആദിവാസികളുടെ ജെ എൽ ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആയിരുന്നു മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിൻറെ ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി ആറളം പഞ്ചായത്തും ആറളം കൃഷിഭവനും ചേർന്ന് ഒരു ലക്ഷം രൂപയോളം സാമ്പത്തിക സഹായവും പൂ കൃഷിക്കായി നൽകി.   ചെണ്ടുമല്ലിയുൾപ്പെടെയുള്ള പൂ കൃഷിയെപ്പറ്റി പറയുമ്പോൾ മലയാളിയുടെ മനസ്സ് പായുക അന്യ സംസ്ഥാനങ്ങളിലെ ഗുണ്ടല്പേട്ടയിലേക്കും തോവാളയിലേക്കുമൊക്കെയാണ്. ഇതിനൊരു മാറ്റം എന്ന നിലയിൽ  ആറളം ഫാം പുനരുവാസ മേഖലയിൽ ഒരു  പരീക്ഷണം എന്ന നിലയിലായിരുന്നു ചെണ്ടുമല്ലി കൃഷി നടത്തിയത്. ഇത് വൻ വിജയമായി മാറിയിരിക്കയാണ്. സൂക്ഷ്മ കൃഷി മാതൃകയാണ് അവലംബിച്ചത്. അതിനാൽ ഒരു ചെടിയിൽ തന്നെ കൂടുതൽ വിളവാണ് ലഭിച്ചിരിക്കുന്നത്.  പൂക്കൾ നിറഞ്ഞ തോട്ടത്തിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് പൂക്കളുടെ  വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി മോൾ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, പഞ്ചായത്ത് അംഗം യു.കെ. സുധാകരൻ, ആറളം കൃഷി ഓഫീസർ ഇൻ ചാർജ് രേഖ പ്രിൻസ്, സീനിയർ കൃഷി അസിസ്റ്റൻറ് സി. കെ. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. അടുത്തവർഷം കൂടുതൽ സ്ഥലത്ത് കൃഷി നടത്താനാണ് ഇവരുടെ തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha