കെ സുധാകരന്റെ അടുത്ത അനുയായി, ജീവനക്കാരിയെ ഒതുക്കാനും ജോലിയിൽ നിന്ന് നീക്കാനും അക്ഷീണ പ്രവർത്തനം ആവുന്നതും നോക്കി ഊരാൻ ഒടുവിൽ രക്ഷയില്ലാതെ ഒളിജീവിതം, പീഡന കൗൺസിലറെ ഒടുവിൽ പോലീസ് പൊക്കി. ആഹാ അന്തസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 10 August 2022

കെ സുധാകരന്റെ അടുത്ത അനുയായി, ജീവനക്കാരിയെ ഒതുക്കാനും ജോലിയിൽ നിന്ന് നീക്കാനും അക്ഷീണ പ്രവർത്തനം ആവുന്നതും നോക്കി ഊരാൻ ഒടുവിൽ രക്ഷയില്ലാതെ ഒളിജീവിതം, പീഡന കൗൺസിലറെ ഒടുവിൽ പോലീസ് പൊക്കി. ആഹാ അന്തസ്

പീഡനക്കേസിൽ കെ സുധാകരന്റെ അടുത്ത അനുയായിയായ കൗൺസിലർ അറസ്റ്റിൽ


കണ്ണൂർ: പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ സുധാകരന്റെ അടുത്ത അനുയായിയാണ്‌ ഇയാളെന്നാണ് റിപ്പോർട്ടുകൾ. ഒളിവിലായിരുന്ന പ്രതിയെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്. ഒളിവിൽ ആയിരുന്ന പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.

ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനും യുവതി നൽകിയ പരാതി. ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയം നോക്കി, ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവമുണ്ടായതെന്നു യുവതിയുടെ പരാതിയിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ഭർത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിച്ചു. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ.

കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു. അതേസമയം, പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തിൽ നിന്നും പുറത്താക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog