സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: കണ്ണൂരിലെ വിദ്യാർത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ ഞെട്ടി കേരളം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. യുവതീ-യുവാക്കളെ കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ലഹരിക്കടിമയാകുന്ന കാഴ്ചയാണ് കാണുന്നത്. ഈ റിപ്പോർട്ടുകൾക്കിടെയാണ് കണ്ണൂരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്നത് വെളിപ്പെടുത്തുന്നത്.

കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സഹപാഠിയായ പെണ്‍കുട്ടി നടത്തിയത്. പതിനാല് വയസുകാരനായ വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സമാനമായ രീതിയിൽ ലഹരി നൽകി പത്തിലധികം പെൺകുട്ടികളെ ശാരീരികമായി ചൂഷണം ചെയ്തതായി തനിക്കറിയാമെന്നും പെൺകുട്ടി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് ലഹരി കൈമാറ്റം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച് പതുക്കെ അത് പ്രണയമാണെന്ന് വരുത്തിത്തീർക്കും. ശേഷം ലഹരി നൽകി മയക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് പറഞ്ഞാണ് ആൺകുട്ടി പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകിയത്. ആദ്യമൊക്കെ സൗജന്യമായിട്ടായിരുന്നു ഇത് നൽകിയത്. എന്നാൽ, ലഹരിക്ക് അടിമയാകുന്നതോടെ പണം ആവശ്യപ്പെടും.

ലഹരിക്കുള്ള പണം ഇല്ലാതെ വന്നാൽ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കും. അല്ലെങ്കിൽ പൈസയ്ക്കായി ശരീരം വില്‍ക്കാന്‍ ആവശ്യപ്പെടും. മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. വിവരമറിഞ്ഞതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പോലീസിന് കൈമാറി. തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഇതോടെ, ഈ വിദ്യാർത്ഥിയുടെ പിന്നിൽ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമായി. ഒന്‍പതാംക്ലാസുകാരന് പിന്നിലുള്ള സംഘത്തെ പുറത്ത് കൊണ്ടുവരണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha