മാഹിയിൽ ഫാൻസി സ്റ്റോറിൽ തീപിടുത്തം,രക്ഷകരായി പെട്രോൾ പമ്പ് ജീവനക്കാർ: ഒഴിവായത് വൻ ദുരന്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആസിഫിന്റെ ഉടമസ്ഥതയിലുള്ള മാഹി പാറക്കലിലെ ലുലു ഫാൻസി ലൈറ്റിൽ 
ആണ് ഇന്നലെ  വൈകിട്ട് തീപ്പിടുത്തമുണ്ടായത്. ഇലക്ട്രിക്ക് മീറ്റർ ബോക്സിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എതിർവശത്തെ കടക്കാർ ഉടനെ ഓടി പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലും, പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിച്ചു.ഉടനെ പമ്പ് മാനേജർ വിനുവിന്റെയും , ഡ്രൈവർ ഷിബുവിന്റെയും , ജീവനക്കാരനായ പ്രശാന്തിന്റെയും നേതൃത്വത്തിൽഎട്ടോളം പേർ പമ്പിലുണ്ടായിരുന്ന എക്സിക്യൂഷർ എടുത്ത് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.തീയണക്കുകയായിരുന്നു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ പമ്പ് ജീവനക്കാരനായ പ്രശാന്തിന്റെ കണ്ണിന് നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് മാഹി പോലീസും , ഫയർഫോഴ്സും , സ്ഥലത്തെത്തിയിരുന്നു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.പെട്ടെന്ന് തീയണക്കാനായതിനാൽ വൻ ദുരന്തമാണൊഴിവായത്നൂറുമീറ്ററകലെ മദ്യഷാപ്പുകളും പെട്രോൾ പമ്പുമുണ്ട്.അപകട സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയ പമ്പ് മാനേജരെയും , ജീവനക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha