സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ പ്രദേശത്ത് ഉരുൾപൊട്ടുന്നത് അഞ്ചാം തവണ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 31 August 2022

സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ പ്രദേശത്ത് ഉരുൾപൊട്ടുന്നത് അഞ്ചാം തവണ

കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ  പെയ്ത കനത്തമഴയിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരുമാസത്തിനുള്ളിൽ ഇവിടെ  ഉരുൾ പൊട്ടിയത് ഇത്  അഞ്ചുതവണ. ഉരുള്പൊട്ടലിനെത്തുടർന്ന് വൻ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. നിടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈൽ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ്. രാത്രിയിലും പകലും എന്നോണം മഴപെയ്താൽ ഉരുൾ പൊട്ടുന്ന  സ്ഥിതിയിലാണ് ഈ പ്രദേശം. ഉരുൾപ്പൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് അടിയന്തര പഠനം നടത്താനോ ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതിൽനാട്ടുകാരിൽ കടുത്ത പ്രതിഷേധമുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog