ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഹാത്മാഗാന്ധി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ  നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഓണത്തോടനുബന്ധിച്ച് ഭീതിതമായ രീതിയിൽ ലഹരി പദാർത്ഥങ്ങൾ വിവിധയിടങ്ങളിൽ പിടിക്കപ്പെടുന്നതിന്റെ സാഹചര്യത്തിലാണ് പരിപാടി നടന്നത്. മദ്യവും മയക്കുമരുന്നുമല്ല ഓണം തന്നെയാണെന്റെ ലഹരി എന്ന മുദ്രാവാക്യവുമായി നടന്ന റാലിയിലും  പ്രതിജ്ഞയിലും നൂറോളം കുട്ടികളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ ഇരിട്ടി എസ് ഐ എം.പി. ഷാജി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ സിന്ധു പ്രകാശൻ, എക്സൈസ് വിഭാഗം ഉദ്യോഗസ്ഥർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ . ഷിജോ എം ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ പി. സ്വപ്ന, ഇ. രജീഷ്, എന്നിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha